ഡൽഹിയിൽ മൂടൽമഞ്ഞ് : 7 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

മഞ്ഞ് കനത്ത സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഐഎംഡി ആവശ്യപ്പെട്ടിട്ടുണ്ട്.
Representative image
Representative image
Updated on

ന്യൂ ഡൽഹി: മോശം കാലാവസ്ഥ മൂലം ഡൽഹി വിമാനത്താവളത്തിലിറങ്ങേണ്ട 7 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ഞായറാഴ്ച രാവിലെ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളെയാണ് വഴി തിരിച്ചു വിട്ടത്. ഇതിൽ ആറു വിമാനങ്ങൾ ജയ്പുരിലും ഒരെണ്ണം മുംബൈയിലും ഇറങ്ങും. ഞായറാഴ്ച രാവിലെ മുതൽ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ നഗരങ്ങളെ കനത് മൂടൽ മഞ്ഞ് പൊതിഞ്ഞിരിക്കുകയാണ്. പലയിടത്തും തൊട്ടു മുൻപിലുള്ളവരെ കാണാൻ ആകാത്ത വിധമാണ് മഞ്ഞ് പൊതിഞ്ഞിരിക്കുന്നത്.

മഞ്ഞ് കനത്ത സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഐഎംഡി ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ ഓടിക്കുന്നവരും ജാഗ്രത കാണിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com