മൂന്നാം വട്ടവും ഡൽഹി നിയമസഭ കോൺഗ്രസ് മുക്തം

ഒരേയൊരിടത്ത് മാത്രമാണ് രണ്ടാംസ്ഥാനത്തേക്കെങ്കിലും എത്താന്‍ കോൺഗ്രസിന് കഴിഞ്ഞത്
delhi assembly election congress pathetically poor performance
മൂന്നാം വട്ടവും ഡൽഹി നിയമസഭ കോൺഗ്രസ് മുക്തം
Updated on

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും ഡൽഹിയിൽ സീറ്റ് നേടാനുമാവാതെ കോൺഗ്രസ്. ഒരേയൊരിടത്ത് മാത്രമാണ് രണ്ടാംസ്ഥാനത്തേക്കെങ്കിലും എത്താന്‍ കോൺഗ്രസിന് കഴിഞ്ഞത്. കസ്തൂര്‍ബാ നഗറിലാണ് ബിജെപിയുടെ നീരജ് ബസോയ്ക്ക് പിന്നിലായി അഭിഷേക് ദത്തിന് രണ്ടാംസ്ഥാനത്തെങ്കിലും എത്താനായത്.

ആപ്പിന് ഒപ്പം മത്സരിക്കാതെ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച കോൺഗ്രസിന് ആശ്വാസം വോട്ടു വർധന മാത്രമാണ്. കഴിഞ്ഞ തവണ 4.26 ശതമാനമാണെങ്കിൽ ഇത്തവണയത് 6 ശതമാനമായി. കെജ്‌ രിവാളിന്‍റെ നേതൃത്വത്തില്‍ ആംആദ്മി അധികാരം പിടിക്കുന്നതിന് മുമ്പ്, ഷീല ദീക്ഷിതിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ മൂന്നു തവണ ഡല്‍ഹി ഭരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com