കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

പരുക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണെന്നാണു വിവരം
delhi building collapsed three death update

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

Updated on

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ അഞ്ചുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇതുവരെ 25 പേരെ രക്ഷപ്പെടുത്തി. ഇനിയും ഇരുപതോളം പേരെ കണ്ടെത്താനുണ്ട്. പരുക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണെന്നാണു വിവരം. പരുക്കേറ്റവരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.

അൻപതോളം വിദ്യാർഥികളാണ് ദുരന്തസമയത്ത് കെട്ടിടത്തിലുണ്ടായിരുവെന്നാണ് വിവരം. തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥികൾ ഫോൺ വിളിച്ച് തങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കണമെന്നും പറഞ്ഞതായായി പ്രദേശവാസികൾ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരിൽ നിന്നും ഇപ്പോഴും കോളുകൾ ലഭിക്കുന്നതായും രക്ഷാപ്രവർത്തകർ അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും അപകടസ്ഥലം സന്ദർശിച്ച എംഎൽഎ അനിൽ ശർമയും പറഞ്ഞു.

ഡൽഹിയിലെ സത്യനികേതനിലുള്ള പി.ജി ഹോസ്റ്റൽ കെട്ടിടമാണ് ഞായറാഴ്ച ഉച്ചയോടെ തകർന്നുവീണത്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള കെട്ടിടമാണ് ഇത്. കോളജ് വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ കെട്ടിട ഉടമയ്ക്കെതിരേ കേസെടുത്തു. നോയിഡ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

logo
Metro Vaartha
www.metrovaartha.com