ഡല്‍ഹിയില്‍ രാവിലെ നടക്കാനിറങ്ങിയ വ്യവസായിയെ വെടിവെച്ച് കൊന്നു

രാവിലെ നടക്കാൻ പോയതിനു ശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം
delhi businessman shot dead
ഡല്‍ഹിയില്‍ രാവിലെ നടക്കാനിറങ്ങിയ വ്യവസായിയെ വെടിവെച്ച് കൊന്നു
Updated on

ന്യൂഡൽഹി: രാവിലെ നടക്കാനിറങ്ങിയ വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തി. 52 കാരനായ സുനിൽ ജെയിനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഡൽഹിയിലെ ഷാഹ്ദര ജില്ലയിലെ ഫരാഷ് ബസാർ ഭാഗത്താണ് സംഭവം.

രാവിലെ നടക്കാൻ പോയതിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുനിൽ ജെയിൻ. പെട്ടെന്നാണ് ബൈക്കിലെത്തിയ രണ്ടുപേരെ സുനിലിന് നേരെ വെടിയുത്തിർത്തത്.

സുനിലിന് ശത്രുക്കൾ ഉണ്ടായിരുന്നില്ലെന്ന് കുടുംബം പ്രതികരിച്ചു. പ്രതികളെ ആരെയും ഇത് വരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ കൃഷ്ണ നഗറില്‍ താമസിക്കുന്ന സുനിലിന് ചെരുപ്പ് ഗാര്‍ഹികോപകരണങ്ങളുടെ വ്യാപാരമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com