ഡൽഹി സ്ഫോടനം; മൂന്നു ദിവസത്തേക്ക് ചെങ്കോട്ട അടച്ചിടും
ഡൽഹി സ്ഫോടനം; മൂന്നു ദിവസത്തേക്ക് ചെങ്കോട്ട അടച്ചിടും
ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതോടെ മൂന്നു ദിവസത്തേക്ക് ചെങ്കോട്ട അടച്ചിടാൻ തീരുമാനം. നവംബർ 11,12,13 തീയതികളിൽ ചെങ്കോട്ട വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) അറിയിച്ചു.
ഡൽഹി പൊലീസിന്‍റെ കോട്‌വാലി സ്റ്റേഷൻ, ചെങ്കോട്ട താൽക്കാലികമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കിളിന് കത്തെഴുതിയതിനെ തുടർന്നാണ് അടച്ചുപൂട്ടൽ ഉത്തരവ് പുറപ്പെടുവിച്ചത്.
രീകരിച്ചു.
പോലീസ് അന്വേഷണത്തെ പിന്തുണയ്ക്കുന്നതിനും പൊതുജന സുരക്ഷ നിലനിർത്തുന്നതിനുമാണ് പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് എഎസ്ഐ ഉദ്യോഗസ്ഥൻ പറഞ്ഞു. സുരക്ഷാ അനുമതിക്ക് വിധേയമായി, അന്വേഷണ പൂർത്തിയാക്കിയ ശേഷം സ്ഥലം വീണ്ടും തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ചെങ്കോട്ട മെട്രൊ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്നലിൽ വൈകുന്നേരം 6.52 നാണ് സ്ഫോടനം നടന്നത്. തുടർന്നുണ്ടായ തീപിടുത്തത്തിൽ കുറഞ്ഞത് ആറ് കാറുകൾ, രണ്ട് ഇ-റിക്ഷകൾ, ഒരു ഓട്ടോ, ഒരു ബസ് എന്നിവ കത്തിനശിച്ചു.

