മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി 31 വരെ നീട്ടി

ഫെബ്രുവരി മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ
delhi court extends manish sisodias judicial custody
delhi court extends manish sisodias judicial custody
Updated on

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി മെയ് 31 വരെ നീട്ടി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി.

ഫെബ്രുവരി മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ അറസ്റ്റിലായെങ്കിലും ജാമ്യം ലഭിച്ചിരുന്നു. ഇഡിയും സിബിഐയും റജിസ്റ്റർ ചെയ്ത കള്ളുപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളിൽ സിസോദിയയുടെ ജാമ്യാപേക്ഷ വൈകിട്ട് അഞ്ചുണിക്ക് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സ്വർണ കാന്ത ശർമയാണ് കേസ് പരിഗണിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com