Jana Shakti is paramount!
— Narendra Modi (@narendramodi) February 8, 2025
Development wins, good governance triumphs.
I bow to my dear sisters and brothers of Delhi for this resounding and historic mandate to @BJP4India. We are humbled and honoured to receive these blessings.
It is our guarantee that we will leave no…
"ജനങ്ങളുടെ വിധി വളരെ വിനയത്തോടെ ഞങ്ങൾ അംഗീകരിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ ഞങ്ങൾ പ്രവർത്തിച്ചു. ക്രിയാത്മകമായ ഒരു പ്രതിപക്ഷത്തിന്‍റെ പങ്ക് വഹിക്കുക മാത്രമല്ല, ജനങ്ങൾക്കിടയിൽ തുടരുകയും സേവിക്കുകയും ചെയ്യും. ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്നും കരുതുന്നു."
വിജയിച്ച നേതാക്കൾക്ക് അഭിനന്ദനങ്ങളറിയിച്ച് പ്രയങ്ക ഗാന്ധി. "ഞങ്ങൾക്ക് പാഠം ഉൾക്കൊള്ളാനുണ്ട്" എന്നും പ്രയങ്ക
ബിജെപിയുടെ രമേഷ് ബിദുഡിയെ തോൽപ്പിച്ച് കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷിക്ക് 989 വോട്ടുകൾക്ക് അപ്രതീക്ഷിത വിജയം.
ന്യൂഡൽഹി സീറ്റിൽ അരവിന്ദ് കെജ്‌രിവാൾ തോറ്റു. 3182 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കഴിഞ്ഞ 3 തവണ വന്‍ ഭൂരിഭഗത്തിൽ വിജയിച്ച മുഖ്യമന്ത്രിയായിരുന്ന കെജ്‌രിവാളാണ് ഇത്തവണ ബിജെപിയുടെ പർവേഷ് വർമ്മയോട് തോറ്റത്.
ജംഗ്‌പുരയിൽ എഎപിയുടെ മനീഷ് സിസോദയ ബിജെപിയുടെ തർവീന്ദർ സിംഗ് മർവയോട് പരാജയപ്പെട്ടു. 572 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
ഡൽഹിയിൽ ബിജെപി വ്യക്തമായി കുതിപ്പ് തുടരുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്ത് പരിഗണിക്കാവുന്നവരുടെ ലിസ്റ്റിൽ നിരവധി പേരുണ്ട്.
ജയിച്ചവരുടെ പട്ടിക പരിഗണിച്ചാൽ വിജേന്ദർ ഗുപ്ത, രമേശ് ബിധുരി, രേഖ ഗുപ്ത, പർവേഷ് വർമ്മ എന്നിവർ പിരഗണനയിൽ. അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ പുറത്തുനിന്നുള്ളവരെ പരിഗണിച്ചാൽ മനോജ് തിവാരി, മീനാക്ഷി ലേഖി എന്നിവരുടെ പേരുകളും ഉയർന്നു വരുന്നുണ്ട്.
7 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും
കെജ്രിവാൾ അടക്കം എഎപിയുടെ പ്രമുഖരെല്ലാം പിന്നിൽ. വോട്ടെണ്ണൽ ഒരിക്കൽ പോലും മുഖ്യമന്തി അതിഷി വേട്ടെണ്ണലിൽ ഒരിക്കൽ പോലും മുന്നിലെത്തിയില്ല. സത്യേന്ദ്ര ജെയിന്‍ 1000 വോട്ടുകൾക്കു പിന്നിൽ. എന്നാൽ ആദ്യഘട്ടത്തിൽ പിന്നിലായിരുന്ന മനീഷ് സിസോദയ മുന്നിലേക്കെത്തി. ആഘോഷങ്ങളും നൃത്തവും എല്ലാം പൂർണമായും നിർത്തി എഎപി
ഡൽഹിയിൽ ബിജെപിയുടെ പർവേഷ് സാഹിബ് സിംഗ് വർമ്മ (12,388 വോട്ടുകൾ) നേടി മുന്നിൽ തുടരുകയാണ്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കെജ്‌രിവാളിന് 12,163 വോട്ടുകളാണ് നേടിയത്. 8 മണ്ഡലങ്ങളിൽ എഎപി ലീഡ് 1000 ത്തിൽ താഴെയാണ്.
അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് ദീക്ഷിത് 2,050 വോട്ടുകളുമായി പിന്നിലാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ആദ്യ റൗണ്ടുകളിൽ പിന്നിലായിരുന്ന എഎപിയുടെ മനീഷ് സിസോദയ 3-ാം റൗണ്ടിൽ 2686 വോട്ടുകൾക്കു മുന്നിൽ
കാൽ നൂറ്റാണ്ടുകൾക്ക് ശേഷം ഡൽഹിയിൽ ബിജിപി അധികാരത്തിലേക്ക്. ഡൽഹി ആസ്ഥാനത്ത് വിജയാഘോഷങ്ങൾ തുടങ്ങി. മുഖ്യമന്ത്രിയെ തീരുമാനിക്കാതെയാണ് ബിജെപി ലീഡി നിൽക്കുന്നത്. മുഖ്യമന്ത്രിയെ നേത്യത്വം തീരുമാനിക്കുമെന്ന് ഡൽഹി ബിജെപി അറിയിച്ചു.
ബിജെപിക്ക് വ്യക്തമായ മേൽക്കൈയുണ്ടെങ്കിലും എഎപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ആം ആദ്മി പാർട്ടി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. മുഖ്യമന്ത്രി അതിഷിയടക്കം പിന്നിലാണ്. അരവിന്ദ് കെജ്‌രിവാൾ 225 വോട്ടുകൾക്കു പിന്നിലാണ്. 8 മണ്ഡലങ്ങളിൽ എഎപി ലീഡ് 1000 ത്തിൽ താഴെയാണ്.
അതേസമയം, കോൺഗ്രസ് പൂജ്യത്തിൽ തുടരുകയാണ്.
ബിജെപി - 43/70
എഎപി - 27/70
കോൺഗ്രസ് - 0/70
#DelhiElectionResults | BJP supporters celebrate as the party surges ahead of AAP with lead in 42/70 assembly constituencies pic.twitter.com/1AIEJf5yXZ
— ANI (@ANI) February 8, 2025
ബിജെപി - 45/70
എഎപി - 25/70
കോൺഗ്രസ് - 0/70
ബിജെപി - 44
എഎപി - 25
കോൺഗ്രസ് - 1
വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ 50 ഇടങ്ങളിൽ വ്യക്തമായ ലീഡ് കടന്ന് ബിജെപി. നീണ്ട 27 വർഷങ്ങൾക്കു ശേഷമാണ് ബിജെപി ഡൽഹി തിരിച്ചുപിടിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 36 സീറ്റ് വേണ്ടിടത്താണ് ബിജെപി ഇപ്പോൾ 50 സീറ്റൽ മുന്നിൽ.
ബിജെപി -48
എഎപി - 19
കോൺഗ്രസ് - 02
ന്യൂഡൽഹി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, കൽക്കാജി മണ്ഡലത്തിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി അതിഷിയും പിന്നിൽ. കെജ്രിവാളിനെതിരേ ബിജെപി സ്ഥാനാർഥി പർവേശ് സാഹിബ് സിങ് ലീഡ് ചെയ്യുന്നു. അതിഷിക്കെതിരേ ബിജെപിയുടെ തന്നെ രമേഷ് ബിധുരിയും മുന്നിട്ടു നിൽക്കുന്നു.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ലീഡ് ശക്തമാക്കുന്നു. ബിജെപി 40+ സീറ്റിൽ ലീഡ് ചെയ്യുമ്പോൾ ഭരണകക്ഷിയായ എഎപി 20+ സീറ്റിൽ മാത്രം മുന്നിൽ, കോൺഗ്രസിന് 2 സീറ്റിൽ ലീഡ്. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റ്.
ഡൽഹി നിയമസഭയിലെ 70 സീറ്റുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ബിജെപിയും എഎപിയും തമ്മിൽ വാശിയേറിയ നേർക്കുനേർ പോരാട്ടം.