ഡല്‍ഹിയില്‍ അടിയന്തര കൂടിയാലോചന: പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടക്കുന്നു

പ്രതിരോധമന്ത്രാലയത്തിന്‍റെ വാർത്താസമ്മേളനം ഉടന്‍
delhi emergency defence minister high level meeting
Indian army

file image

Updated on

ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്‍റെ തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങളും ഡ്രോൺ ആക്രമണങ്ങളും രൂക്ഷമാകുന്നതിനിടെ, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിളിച്ച അടിയന്തരയോഗം നടക്കുന്നു. കര-വ്യോമ-നാനിക സംയുക്ത സൈനിക മേധാവി, മൂന്നു സേനാ തലവന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വ്യാഴാഴ്ചനടന്ന ഏറ്റുമുട്ടലും ഇന്ത്യ നല്‍കിയ തിരിച്ചടിയും അടക്കമുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുമെന്നാണ് വിവരം.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നിലവിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിക്കും. സംഘര്‍ഷം രൂക്ഷമായി തുടര്‍ന്നാല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളും ചര്‍ച്ചയായേക്കും.

ഇതിനിടെ, പ്രതിരോധമന്ത്രാലയം വെള്ളിയാഴ്ച വാർത്താ സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളും വ്യാഴാഴ്ച രാത്രി നടന്ന ഏറ്റുമുട്ടൽ സംബന്ധിച്ചുള്ള കാര്യങ്ങളിലും വാർത്താസമ്മേളനത്തിൽ കേന്ദ്രം വ്യക്തതവരുത്തുമെന്നാണ് വിവരം. എന്നാൽ വാർത്താസമ്മേളനത്തിന്‍റെ സമയം സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.

logo
Metro Vaartha
www.metrovaartha.com