കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയിൽ 7 വിമാനങ്ങള്‍ റദ്ദാക്കി, 200 എണ്ണം വൈകി, 26 ട്രെയിനുകളും വൈകി ഓടുന്നു

അതേസമയം, വായു​ഗുണനിലവാരം മോശം അവസ്ഥയിൽ തന്നെ തുടരുന്നു.
Delhi fog: 7 flights cancelled 26 train delay
കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയിൽ 7 വിമാനങ്ങള്‍ റദ്ദാക്കി, 200 എണ്ണം വൈകി, 26 ട്രെയിനുകളും വൈകി ഓടുന്നു
Updated on

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് 7 വിമാനങ്ങൾ റദ്ദാക്കി. 200 ഓളം വിമാനങ്ങള്‍ വൈകി. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർലൈൻ കമ്പനികൾ അഭ്യർഥിച്ചു. ദൂരക്കാഴ്ച കുറഞ്ഞതിനാൽ ഡല്‍ഹിയിലും സമീപ നഗരങ്ങളിലും റോഡ് ഗതാഗതവും കുറഞ്ഞു.

നിരവധി ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. ഡൽഹിയിലേക്കുള്ള 26 ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇതേതുടർന്നു 6 ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം, വായു​ഗുണനിലവാരം മോശം അവസ്ഥയിൽ തന്നെ തുടരുന്നു.

ദേശീയ തലസ്ഥാനത്ത് 6 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. ഇന്ന് (jan 15) രാവിലെ 9 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തി. വൈകുന്നേരവും രാത്രിയും മൂടൽമഞ്ഞ് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനിടെ, ഇന്നും നാളെയും ഡല്‍ഹി-എന്‍സിആര്‍ മേഖല, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com