

ചെങ്കോട്ട സ്ഫോടനം
ന‍്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കും ഡൽഹി സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 5 ലക്ഷം രൂപയും സാരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും ലഭിക്കും. നേരത്തെ കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് ആഭ‍്യന്തര മന്ത്രാലയം കൈമാറിയിരുന്നു. 13 പേരായിരുന്നു സ്ഫോടനത്തിൽ മരിച്ചത്. ഇതിൽ 7 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുപതിലേറെ പേർക്ക് പരുക്കേറ്റിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി ചെങ്കോട്ട 3 ദിവസത്തേക്ക് അടച്ചിടും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലാൽ കില മെട്രൊ സ്റ്റേഷന്‍റെ വയലറ്റ് ലൈനും ഡിഎംആർസി അടച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ വാഗ–അട്ടാരി ബോര്‍ഡറും അടച്ചിട്ടുണ്ട്. ജമ്മുകശ്മീരിലേക്കുള്ള യാത്രകൾ തത്കാലത്തേക്ക് ഒഴിവാക്കണമെന്ന് ഫോറിൻ കോമൺവെൽത്ത് ആന്‍റ് ഡവലപ്മെന്‍റ് ഓഫിസ് നേരത്തെ അറിയിച്ചിരുന്നു.