
ഡൽഹിയിൽ സെയിൽസ് ഗേൾസിന് ഇനി രാത്രിയും ജോലി ചെയ്യാം; ഉത്തരവിറക്കി സർക്കാർ
ന്യൂഡൽഹി: ഡൽഹിയിൽ വനിതാ തൊഴിലാളികൾക്ക് നൈറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുമതി. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് നൈറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ഡൽഹി സർക്കാർ വ്യാഴാഴ്ച പുറത്തിറക്കിയത്.
എന്നാൽ നൈറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുവാദമുണ്ടെങ്കിലും ഇതിനായി അവരുടെ രേഖാമൂലമുള്ള സമ്മതം നിർബന്ധമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഒരു ജീവനക്കാരന് ഒരു ദിവസവും ഒമ്പത് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ അനുമതിയില്ല.
ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. ആഭ്യന്തര പരാതി സമിതികൾ രൂപീകരിക്കുന്നത് സംബന്ധിച്ചും വിജ്ഞാപനത്തിൽ പരാമർശിക്കുന്നുണ്ട്.