ഡൽഹിയിൽ കനത്ത മഴയും പൊടിക്കാറ്റും; 100 വിമാനങ്ങളും 20 ട്രെയിനുകളും വൈകി; 4 മരണം

ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
delhi Heavy rain flights train delayed imd warns

ഡൽഹിയിൽ കനത്ത മഴയും പൊടിക്കാറ്റും; 100ലധികം വിമാനങ്ങളും 20 ഓളം ട്രെയിനുകളും വൈകി; 4 മരണം

Updated on

ന്യൂഡൽഹി: അപ്രതീക്ഷിതമായുണ്ടായ ശക്തമായ മഴയിൽ ഡൽഹിയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നു. ദ്വാരക, ഖാൻപൂർ, സൗത്ത് എക്സ്റ്റൻഷൻ റിങ് റോഡ്, മിന്‍റോ റോഡ്, ലജ്പത് നഗർ, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടാണ് ഉണ്ടായത്. ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായതായാണ് വിവരം.

ശക്തമായ കാറ്റിൽ മരങ്ങൾ വീണു നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ 4 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളിൽ മുഖ്യമന്ത്രി രേഖ ഗുപ്ത സന്ദർശനം നടത്തി.

ശക്തമായ മഴയ്ക്കൊപ്പം കാറ്റും പൊടിക്കാറ്റുമുണ്ട്. ഇതുമൂലം 200 ഓളം വിമാനങ്ങൾ വൈകി. 100 ഓളം വീമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഡൽഹി വിമാനത്താവളത്തിൽ എത്തേണ്ട വിമാനങ്ങൾ ഏകദേശം 21 മിനിറ്റും പുറപ്പെടേണ്ട വിമാനങ്ങൾ ഏകദേശം 61 മിനിറ്റും വൈകി.

ഇത് മൊത്തത്തിലുള്ള വിമാന ഷെഡ്യൂളിനെ ബാധിച്ചേക്കാമെന്നും യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കച്ച ശേഷം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്നും എയർ ഇന്ത്യ നിർദേശിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ വൈദ്യുത കമ്പിയിൽ വീണതിനെ തുടർന്ന് ഡൽഹി ഡിവിഷനിലെ 20 ഓളം ട്രെയിനുകളും വൈകി.

മഴ ശമിക്കുന്നതുവരെ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും പരമാവധി യാത്രകൾ ഒഴിവാക്കാനുമാണ് കാലാവസ്ഥ വകുപ്പ് നിർദേശിച്ചിട്ടുള്ളത്. കനത്ത മഴയും മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ ഡൽഹിയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇതേസമയം, ഡൽഹിയിലെ താപനില 19.8°C ആയി താഴ്ന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com