
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജി തള്ളി ഹൈക്കോടതി. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിരസിക്കുകയായിരുന്നു.
ഇഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. ഡൽഹി എക്സൈസ് പോളിസി സംബന്ധിച്ച കാര്യങ്ങളിലേക്ക് കോടതി പോയിട്ടില്ല. ശക്തനായ വ്യക്തിയാണ് മനീഷ് സിസോദിയ. ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാവും. ഇതെല്ലാം പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.
ഡൽഹി മദ്യനയ കേസിൽ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ദീർഘ നാളായി സിസോദിയ ജയിലിൽ കഴിയുകയാണ്. ആരോഗ്യ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി ജാമ്യഹർജി നൽകുകയായിരുന്നു. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ഹൈക്കോടതിയും ജാമ്യം തള്ളുകയായിരുന്നു.