വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കണമെന്ന ഹർജി തള്ളി

ഉത്തർപ്രദേശിലെ പിലിബിത്തിൽ നടത്തിയ പ്രസംഗത്തെ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഉത്തർപ്രദേശിലെ പിലിബിത്തിൽ നടത്തിയ പ്രസംഗത്തെ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്.

ദൈവത്തിന്‍റെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് ചോദിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com