ഡൽഹി ഹൈക്കോടതി
ഡൽഹി ഹൈക്കോടതി

23 ഇനം നായ്ക്കളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

ഡൽഹി ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്‍റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര ഉത്തരവ് റദ്ദാക്കിയത്
Published on

ന്യൂഡൽഹി: പിറ്റ്ബുൾ ടെറിയൻ, അമെരിക്കൻ ബുൾഡോഗ്, റോട്ട്വീലർ തുടങ്ങി 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും, വിൽപ്പനയും നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. വിശദമായ കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്രത്തിന്‍റെ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.

എല്ലാ നായ ഉടമകളുടെയും അഭിപ്രായം അറിയാൻ കേന്ദ്രത്തിന് കഴിയില്ല. എന്നാൽ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ് സൈറ്റിലൂടെയും അഭിപ്രായം തേടാമായിരുന്നിട്ടും അതുണ്ടായില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഡൽഹി ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്‍റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര ഉത്തരവ് റദ്ദാക്കിയത്.

അപകടകാരികളായ നായ ഇനങ്ങളെ നിരോധിക്കുന്നതു പരിഗണിക്കണമെന്നു ഡൽഹി ഹൈക്കോടതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനു നിർദേശം നൽകിയിരുന്നു. പൊതുജനങ്ങളുടെയും മറ്റു അപേക്ഷയിൽ 3 മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നായിരുന്നു 2023 ഡിസംബർ 6 ന് ഉത്തരവിട്ടത്. ഈ ഇനം നായ്ക്കളെ കൈവശം വച്ചിരിക്കുന്നവർ അവയുടെ വന്ധ്യംകരണം നടത്തണമെന്നും കേന്ദ്രമൃഗസംരക്ഷണ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഡോ. ഒ.പി ചൗധരി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com