സമീർ വാംഖഡെ vs ബാ***ഡ്സ് ഓഫ് ബോളിവുഡ്: നെറ്റ്ഫ്ലിക്സിനും റെഡ് ചില്ലീസിനും ഹൈക്കോടതിയുടെ നോട്ടീസ്

ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത സീരിസാണ് ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്
Delhi High Court Summons Netflix, Red Chillies In Sameer Wankhede vs Bads Of Bollywood Case

സമീർ വാംഖഡെ | ഷാരൂഖ് ഖാൻ, ആര്യൻ ഖാൻ

Updated on

ന്യൂഡൽഹി: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുൻ സോണൽ ഡയറക്ടർ സമീർ വാംഖഡെ സമർപ്പിച്ച സിവിൽ മാനനഷ്ടക്കേസിൽ റെഡ് ചില്ലീസിനും നെറ്റ്ഫ്ലിക്സിനും നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. ഹർജിയിൽ ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവാണ് നോട്ടീസ് അയച്ചത്.

റെഡ് ചില്ലീസ് എന്‍റർടൈൻമെന്‍റ്സും നെറ്റ്ഫ്ലിക്സും 7 ദിവസത്തിനുള്ളിൽ മറുപടി സമർപ്പിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാൽ പിന്നീടിത് 3 ദിവസമായി കുറച്ചു. ഹർജിയുടെ പകർപ്പ് എല്ലാ പ്രതികൾക്കും നൽകാൻ കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടു. കേസ് ഒക്ടോബർ 30 ന് വീണ്ടും പരിഗണിക്കും.

ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത സീരിസാണ് ദി ബാ***ഡ്സ് ഓഫ് ബോളിവുഡ്. ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് സമീർ വാംഖഡെ ഹൈക്കോടതിയെ സമീപിക്കുന്നത്. സീരിസിൽ സമീർ വാംഖഡെയുമായി സമ്യമുള്ള കഥാപാത്രമുണ്ടെന്നും ആന്‍റി ഡ്രഗ് എൻഫോഴ്സ്മെന്‍റ് ഏജൻസികളെ തെറ്റിധരിപ്പിക്കുന്ന ഉള്ളടക്കമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.

നടൻ ഷാരൂഖ് ഖാൻ, ഗൗരി ഖാൻ എന്നിവരുടെ ഉടമസ്ഥതയുള്ള റെഡ് ചില്ലീസ് എന്‍റർടെയ്മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരേയും സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെതിരേയും 2 കോടി രൂപയുടെ മാനനഷ്ടകേസാണ് കേസ് ഫയർ ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com