ഡൽഹി ഐഎഎസ് കോച്ചിങ് സെന്‍ററില്‍ വിദ്യാർഥികള്‍ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ

ഡൽഹിയിലെ എല്ലാ കോച്ചിംഗ് സെന്‍ററുകളിലും പരിശോധനയ്ക്ക് ഡൽഹി മേയര്‍ നിര്‍ദേശം
Delhi IAS coaching centre Owner under arrest
Updated on

ന്യൂഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്‌മെന്‍റില്‍ വെള്ളം കയറി 3 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഉടമ അറസ്റ്റിൽ. റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഉടമ അഭിഷേക് ഗുപ്തയും കോച്ചിംഗ് സെന്‍റര്‍ കോര്‍ഡിനേറ്റർ ദേശ്പാൽ സിംഗ് എന്നിവരൊണ് അറസ്റ്റിലായത്.

ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290, 35 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. ലൈസന്‍സ് പ്രകാരം ബേസ്മെന്‍റില്‍ പാര്‍ക്കിങിനു മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍, ബേസ്മെന്‍റില്‍ അനധികൃതമായാണ് ലൈബ്രറി നിര്‍മിച്ചതെന്നും കണ്ടെത്തി.

സംഭവത്തെ തുടര്‍ന്ന് ഡൽഹിയിലെ എല്ലാ കോച്ചിംഗ് സെന്‍ററുകളിലും പരിശോധനയ്ക്ക് ഡൽഹി മേയര്‍ നിര്‍ദേശം നല്‍കി. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അപകടത്തിൽ വിശദമായ റിപ്പോർട്ട് ചൊവ്വാഴ്ചയ്ക്കകം സമർപ്പിക്കാന്‍ ഡിവിഷണൽ കമ്മീഷണർക്ക് ഡൽഹി ലഫ്. ഗവർണർ നിർദേശം നൽകി. കോച്ചിംഗ് സെന്‍ററിനു മുന്നിൽ രാത്രി തുടങ്ങിയ വിദ്യാർഥികളുടെ പ്രതിഷേധം ഇപ്പോഴും തുടരുന്നു. ബേസ്മെന്‍റില്‍ സുരക്ഷിതമല്ലാത്ത പഠനംസൗര്യം ഒരുക്കുന്നത് തടയണമെന്നാണ് ഇവരുടെ ആവശ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com