തീപിടിത്ത മുന്നറിയിപ്പ്; ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

എഐ2913 വിമാനമാണ് ഡൽഹിയിൽ നിന്ന് പറന്നുയർന്നത്
Delhi-Indore Air India flight returns shortly after takeoff over fire indication

തീപിടിത്ത മുന്നറിയിപ്പ്; ഇൻഡോറിലേക്ക് പുറപ്പെട്ട എയർഇന്ത്യാ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

file image

Updated on

ന്യൂഡൽഹി: ഇൻഡോറിലേക്ക് പുറപ്പെട്ട എയർഇന്ത്യാ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. തീപിടിത്ത മുന്നറിപ്പ് ലഭിച്ചതിനു പിന്നാലെയാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. പറന്നുയർന്നതിനു പിന്നാലെ വിമാനത്തിന്‍റെ വലതു എഞ്ചിനിൽ നിന്ന് തീപിടിത്ത മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു.

എഐ2913 വിമാനമാണ് ഡൽഹിയിൽ നിന്ന് പറന്നുയർന്നത്. തീപിടുത്ത സാധ്യതയുണ്ടെന്ന് പൈലറ്റുമാർക്ക് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് പെട്ടെന്ന് തിരിച്ചിറക്കി എന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട്, ജീവനക്കാർ തകരാറിലായ എഞ്ചിൻ ഓഫാക്കി വിമാനം ഡൽഹിയിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com