Delhi LG proposes Sep 21 swearing-in of CM-designate Atishi
സെപ്റ്റംബർ 21 ന് നിയുക്ത മുഖ്യമന്ത്രി അതിഷി സത്യപ്രതിജ്ഞ ചെയ്യണമെന്ന് എൽജിയുടെ നിർദേശം

സെപ്റ്റംബർ 21ന് അതിഷി സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിർദേശം

ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ സക്‌സേന രാഷ്ട്രപതി ദ്രൗപതി മുർമുവുമായി നടത്തിയ ആശയവിനിമയത്തിലാണ് നിയുക്ത മുഖ്യമന്ത്രി അതിഷിയുടെ സത്യപ്രതിജ്ഞാ തീയതി സെപ്റ്റംബർ 21-ന് നിർദ്ദേശിച്ചത്.
Published on

ന്യൂഡൽഹി: ഡൽഹി നിയുക്ത മുഖ്യമന്ത്രി അതിഷിയുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 21 ന് നടത്തണമെന്ന് ഡൽഹി ലെഫ്റ്റനന്‍റ് ഗവർണറുടെ നിർദേശം. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ സക്‌സേന രാഷ്ട്രപതി ദ്രൗപതി മുർമുവുമായി നടത്തിയ ആശയവിനിമയത്തിലാണ് നിയുക്ത മുഖ്യമന്ത്രി അതിഷിയുടെ സത്യപ്രതിജ്ഞാ തീയതി സെപ്റ്റംബർ 21-ന് നിർദ്ദേശിച്ചത്.

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ രാജിക്കത്തും രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറിയതായി അവർ പറഞ്ഞു. അതേസമയം, നിയുക്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തീയതിയൊന്നും എഎപി നിയമസഭാ കക്ഷി നിർദ്ദേശിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ച കെജ്‌രിവാൾ എൽജിക്ക് രാജിക്കത്ത് നൽകുകയും ദേശീയ തലസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കാൻ അതിഷി അവകാശവാദമുന്നയിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com