കെജ്രിവാളിന്‍റെ മദ്യനയം സർക്കാരിന് 2000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപ്പോർട്ട്

ചട്ടം ലംഘിച്ചാണ് ലൈസൻസുകൾ നൽകിയതെന്ന് സിഎജി റിപ്പോർട്ട് വെളിപ്പെടുത്തി.
Kejriwal's liquor policy caused a loss of Rs 2000 crore to the government, says CAG report
മുഖ്യമന്ത്രി രേഖാ ഗുപ്ത, അരവിന്ദ് കെജ്രിവാൾ
Updated on

ഡൽഹി: അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലെ മുൻ എഎപി സർക്കാരിന്‍റെ കാലത്തെ വിവാദ മദ്യനയം മൂലം ഖജനാവിന് 2,002.68 കോടിരൂപയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട്. ചട്ടം ലംഘിച്ചാണ് ലൈസൻസുകൾ നൽകിയതെന്ന് സിഎജി റിപ്പോർട്ട് വെളിപ്പെടുത്തി.

ഡൽഹി നിയമസഭയിൽ വെച്ച സിഎജി റിപ്പോർട്ടി എഎപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുള്ളത്. 2021 നവംബറിലാണ് കെജ്രിവാൾ സർക്കാർ ഡൽഹിയി‌ൽ പുതിയ മദ്യനയം കൊണ്ടുവന്നത്. വിവാദം രൂക്ഷമായതോടെ മദ്യനയം ഉപേക്ഷിച്ചിരുന്നു.

എഎപി സർക്കാരിന്‍റെ ഭരണപരമായ പരാജയമാണ് മദ്യനയത്തിലൂടെ വ്യക്തമായതെന്ന് പുതിയ നിയമസഭയെ അഭിസംബോധന ചെയ്യവെ ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന കുറ്റപ്പെടുത്തി. മുൻ സർക്കാരിന്‍റെ പിഴവുകൾ മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം സഭാംഗങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. എഎപി സർക്കാരിന്‍റെ പ്രകടനം വിലയിരുത്തുന്ന റിപ്പോർട്ടിൽ മുൻ എക്സൈസ് മിനിസ്റ്റർ മനീഷ് സിസോദിയക്കെതിരെയും രൂക്ഷ വിമർശനമുണ്ട്.

മദ്യനയം സംബന്ധിച്ച വിദ്ഗ്ധരുടെ ഉപദേശങ്ങൾ സിസോദിയ അവഗണിച്ചതായി റിപ്പോർട്ടിൽ പറ‍യുന്നു. മദ്യശാലകൾ യഥാസമയം തുറക്കാത്തതും മദ്യം വിൽക്കേണ്ട സ്ഥലങ്ങൾ നിശ്ചയിക്കാത്തതുംമൂലം 941.53 കോടി രൂപയുടെ നഷ്ടമാണ് സിഎജി കണക്കാക്കുന്നത്. മദ്യവിൽപ്പനക്കാർ ലൈസൻസുകൾ മടക്കിനൽകിയതിനാലും വിൽപ്പന മേഖലകൾ യഥാസമയം റി റെണ്ടർ ചെയ്യാത്തതിനാലും എക്സൈസിന് 890.15 കോടിരൂപയുടെ നഷ്ടം സംഭ‌വിച്ചു. ഇതുകൂടെ ക്രമരഹിതമായി ലൈസൻസ് അനുവദിച്ചതിലൂടെ 144 കോടിയുടെ നഷ്ടവുമുണ്ടായി.

മദ്യ വ്യവസായ രംഗത്തെ വിതരണ ശൃംഖലയിലെ ഹോട്ടലുകൾ, ക്ലബ്ബുകൾ, റെസ്റ്റന്‍റുകൾ, കോർപ്പറഷനു കീഴിലെ വിൽപ്പനക്കാർ, സ്വകാര്യ വിൽപ്പനക്കാർ എന്നിവരെല്ലാം ഈ അഴിമതിയുടെ ഭാഗമായി. എഎപി സർക്കാർ നയപരമായും നടപടിക്രമങ്ങൾ പാലിക്കുന്നതിലും പരാജയപ്പെട്ടെന്നും വിദഗ്ധ അഭിപ്രായങ്ങളെ കണക്കിലെടുത്തില്ലെന്നും റിപ്പോർട്ട് അടിവരയിടുന്നു.

ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേന്‍റെ സാമ്പത്തിക പ്രതിസന്ധി എഎപി സർക്കാരിന്‍റെ കാലത്ത് കൂടുതൽ ഗുരുതരമായെന്നും സിഎജി റിപ്പോർട്ട് പറയുന്നു. 2015-116 കാലയളവിൽ 25,300 കോടിരൂപയായിരുന്നു ഡിടിസിയുടെ സംയോജിത നഷ്ടം. 2021-22 കാലയളവിൽ ഇതു 60,750 കോടി രൂപയായി വർധിച്ചു.

ബസുകളുടെ കാലപ്പഴക്കമാണ് ഡിടിസി നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്ന്. ആകെ 5,500 ബസുകളിൽ 1770ഉം കാലപ്പഴക്കമുള്ളതാണ്. അടിക്കടി ബസുകൾ തകരാറിലാകുന്നത് യാത്രക്കാരുടെ വിശ്വാസം നഷ്ടപ്പെടുത്തി. അശാസ്ത്രീയമായ റൂട്ട് നിർണയവും ‌ടിക്കറ്റിങ് സംവിധാനം ആധുനികവത്കരിക്കാത്തതും ഡിടിസിയെ പിന്നോട്ടടിച്ച കാര്യങ്ങളിൽപ്പെടുന്നതായും സിഎജി ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com