ഇഡി കേസിൽ കെജ്‌രിവാളിന് ഇടക്കാല ജാമ്യം; പക്ഷേ, പുറത്തിറങ്ങാനാവില്ല

ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്
delhi liquor policy case arvind kejriwal granted interim bail
അരവിന്ദ് കെജ്‌രിവാൾ
Updated on

ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരിവിന്ദ് കെജി‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇഡി കേസിലാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

പദവിയിൽ തുടരണോ എന്ന കാര്യം തീരുമാനിക്കേണ്ടത് കെജ്‌രിവാളാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യം ലഭിച്ചെങ്കിലും കെജ്‌രിവാളിന് പുറത്തിറങ്ങാനാവില്ല. മദ്യനയ അഴിമതി കേസിൽ കെജ്രിവാളിനെ സിബിഐയും അറസ്റ്റ് ചെയ്തിരുന്നു. സിബിഐ കേസിൽ കൂടി ജാമ്യം ലഭിച്ചാലെ കെജ്‌രിവാളിന് പുറത്തിറങ്ങാനാവൂ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com