ഡൽഹി മേയർ തെരഞ്ഞെടുപ്പ് ബുധനാഴ്ച

24 മണിക്കൂറിനകം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു വിജ്ഞാപനം ഇറക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു
ഡൽഹി മേയർ തെരഞ്ഞെടുപ്പ് ബുധനാഴ്ച

ഡൽഹി മുൻസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണു തെരഞ്ഞെടുപ്പിന്‍റെ തീയതി നിശ്ചയിച്ചത്. 24 മണിക്കൂറിനകം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു വിജ്ഞാപനം ഇറക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. 

ആം ആദ്മി പാർട്ടിയും ലഫ്. ഗവർണറും തമ്മിലുള്ള ഭിന്നതയെ തുടർന്നാണു തെരഞ്ഞെടുപ്പിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം ഉയർന്നത്. ഗവർണർ നാമനിർദ്ദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി. എസ്. നരസിംഹ, ജെ. ബി പർദ്ദിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തെരഞ്ഞെടുപ്പ് തീയതി നിർദ്ദേശിക്കുകയും ലഫ്. ഗവർണർ അംഗീകരിക്കുകയുമായിരുന്നു. ഫെബ്രുവരി ഇരുപത്തിരണ്ട് രാവിലെ 11ന് തെരഞ്ഞെടുപ്പ് നടക്കും. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com