

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ വിജയം നേടി ബിജെപി
ന‍്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉപ തെരഞ്ഞെടുപ്പിൽ വിജയം നേടി ബിജെപി. 12 സീറ്റുകളിൽ ഏഴു സീറ്റുകളും ബിജെപി സ്വന്തമാക്കി. മൂന്നു സീറ്റുകൾ ആംആദ്മി പാർട്ടിയും കോൺഗ്രസ്, ഓൾ ഇന്ത‍്യ ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതവും നേടി.
ഗ്രേറ്റർ കൈലാശ്, ഷാലിമാർ ബാഗ്, അശോക് വിഹാർ, ചാന്ദ്നി ചൗക്ക്, ചാന്ദ്നി മഹൽ, സംഗം വിഹാർ, ദക്ഷിൺപുരി എന്നിങ്ങനെ 12 വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബിജെപിക്ക് ഇത്തവണ രണ്ടു സീറ്റുകളാണ് നഷ്ടമായത്. കോൺഗ്രസും ഓൾ ഇന്ത‍്യ ഫോർവേഡ് ബ്ലോക്കുമാണ് ബിജെപിയുടെ സീറ്റുകൾ പിടിച്ചെടുത്തത്.