കുതിരക്കച്ചവട പരാമർശം: ക്രൈംബ്രാഞ്ച് സംഘം കെജ്രിവാളിന്‍റെ വസതിയിൽ

ബിജെപിയുടെ ഡൽഹി ഘടകം നൽകിയ പരാതിയെ തുടർന്നാണ് നടപടി
കുതിരക്കച്ചവട പരാമർശം: ക്രൈംബ്രാഞ്ച് സംഘം കെജ്രിവാളിന്‍റെ വസതിയിൽ

ന്യൂഡൽഹി: എഎപി എംഎൽഎമാരെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിച്ചെന്ന പരാമർശത്തിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയിൽ ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ചെത്തി. സംഭവുമായി ബന്ധപ്പെട്ട് നോട്ടീസ് കൈമാറാനാണ് സംഘം എത്തിയത്. ബിജെപിയുടെ ഡൽഹി ഘടകം നൽകിയ പരാതിയെ തുടർന്നാണ് നടപടി.

നോട്ടീസ് നൽകാൻ കെജ്‌രിവാളിന്‍റെയും മന്ത്രി അതിഷ് മർലേനയുടെയും വസതിയിൽ വെള്ളിയാഴ്ചയും ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നു. എന്നാൽ കെജ്‌രിവാളിന്‍റെ ഓഫീസിലെ പ്രവർത്തകർ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.