ഭാരതീയ ന്യായ് സംഹിത: പുലർച്ചെ 1.30ന് ആദ്യകേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

ഒരു തെരുവോര കച്ചവടക്കാരനെതിരേയാണ് ബിഎൻസ് സെക്ഷൻ 285 പ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭാരതീയ ന്യായ് സംഹിത
ഭാരതീയ ന്യായ് സംഹിത
Updated on

ന്യൂഡൽഹി: രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമം ഭാരതീയ ന്യായ് സംഹിത പ്രകാരം (ബിഎൻസ്) ആദ്യകേസ് രജിസ്റ്റർ ചെയ്ത് ഡൽഹി. കമല മാർക്കറ്റ് പ്രദേശത്തെ ഒരു തെരുവോര കച്ചവടക്കാരനെതിരേയാണ് ബിഎൻസ് സെക്ഷൻ 285 പ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുഗതാഗതം തടസപ്പെടുത്തും വിധം നടപ്പാതയിലേക്ക് കയറി കച്ചവടം നടത്തിയതാണ് കേസിന് കാരണമായത്.

ചട്ടപ്രകാരം ഇയാൾക്ക് 5,000 രൂപ വരെ പിഴയടക്കേണ്ടി വരുന്ന കുറ്റമാണിത്. നടപ്പാതയിൽ നിന്ന് കച്ചവട വസ്തുക്കളെല്ലാം മാറ്റയതിനു ശേഷം പുലർച്ചെ 1.30 നാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് തിങ്കളാഴ്ച (2024 ജൂലൈ 1) മുതൽ പ്രാബല്യത്തിൽ വന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com