ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടന ശബ്‌ദം; ജാഗ്രതാ നിർദേശവുമായി പൊലീസ്

ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്
പ്രദേശത്ത് പൊലീസ് പരിശോധന നടത്തുന്നു
പ്രദേശത്ത് പൊലീസ് പരിശോധന നടത്തുന്നു
Updated on

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി പൊലീസിന് ഫോൺ സന്ദേശം. സമീപ പ്രദേശത്തുള്ളവർ സ്ഫോടന ശബ്ദം കേട്ടതായി ഫയർഫോഴ്സിനും സന്ദേശം ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇതുവരെ പ്രദേശത്ത് സ്ഫോടനം നടന്നതിന്‍റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്. എംബസിക്കു സമീപത്തു നിന്ന് ഉഗ്രശബ്ദം കേട്ടതായി എംബസ്സി വക്താവും വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com