ഗുസ്തിതാരങ്ങളുടെ പരാതി: 5 രാജ്യങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നോട്ടീസ്

കേസിൽ ജൂൺ 15നകം ഡൽഹി പൊലീസ് കുറ്റപ്പത്രം സമർപ്പിക്കും
ഗുസ്തിതാരങ്ങളുടെ പരാതി: 5 രാജ്യങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട്  നോട്ടീസ്
Updated on

ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ബ്രിജ് ഭൂഷണെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ, സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് 5 രാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു. ഇന്തൊനീഷ്യ, ബൾഗേറിയ, കിർഗിസ്ഥാൻ, മംഗോളിയ, കസ്ഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ഏപ്രിൽ 21 ലെ എഫ്ഐആറിൽ പറയുന്നതനുസരിച്ച് ഈ രാജ്യങ്ങളിൽ വച്ചുനടന്ന ടൂർണമെന്‍റിൽ ബ്രിജ് ഭൂഷൻ താരങ്ങളെ ഉപദ്രവിച്ചിട്ടുണ്ട്.

എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരാഴ്ചക്കുള്ളിൽ അഞ്ച് രാജ്യങ്ങളിലേക്കും നോട്ടീസ് അയച്ചിരുന്നെങ്കിലും വിഷയം പുറത്തറിയുന്നത് ഇപ്പോഴാണ്. കേസിൽ ജൂൺ 15നകം ഡൽഹി കുറ്റപ്പത്രം സമർപ്പിക്കാനാണ് പൊലീസിന്‍റെ നീക്കം.

പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ, പരിശീലകൻ, റഫറിമാർ, എന്നിവരുൾപ്പെടെ 200 ൽ അധികം ആളുകളിൽ നിന്ന് അന്വേഷണസംഘം ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com