ബ്രിജ് ഭൂഷണിനെതിരെ ഇന്നു തന്നെ കേസെടുക്കുമെന്നു ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ: സമരം അവസാനിപ്പിക്കില്ലെന്നു ഗുസ്തിതാരങ്ങൾ

എഫ്ഐആർ രജിസ്റ്റർ ചെയ്തതു കൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നു ഗുസ്തിതാരങ്ങൾ അറിയിച്ചു
ബ്രിജ് ഭൂഷണിനെതിരെ ഇന്നു തന്നെ കേസെടുക്കുമെന്നു ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ: സമരം അവസാനിപ്പിക്കില്ലെന്നു ഗുസ്തിതാരങ്ങൾ

ഡൽഹി : ലൈംഗീകാരോപണ പരാതിയിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കുമെന്നു ഡൽഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. ഗുസ്തിതാരങ്ങളുടെ പരാതിയിൽ ഇന്നു തന്നെ കേസെടുക്കുമെന്നാണ് അറിയിച്ചത്.

ഗുസ്തിതാരങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഗുസ്തിതാരങ്ങളുടെ ഹർജി പരിഗണിച്ചത്. അതേസമയം ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതു കൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നു ഗുസ്തിതാരങ്ങൾ അറിയിച്ചു. ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്നാണു ഗുസ്തിതാരങ്ങളുടെ ആവശ്യം.

ഏഴോളം വനിതാ ഗുസ്തിതാരങ്ങൾ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാനോ, എഫ്ഐആർ രജിസ്റ്റർ പൊലീസ് തയാറായിരുന്നില്ല. പരാതി ഉന്നയിച്ച വനിതകളെ ഭീഷണിപ്പെടുത്തുകയാണെന്നും, സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ഗുസ്തിതാരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com