ന്യൂഡല്‍ഹി: കിഴക്കൻ ഡൽഹിയിലെ താഹിർപുരിൽ ക്രൈസ്തവ വിഭാഗത്തിന്റെ പ്രാർഥനാ ഹാൾ തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ.
ഞായറാഴ്ച രാവിലെ 11നാണ് ഹിന്ദു സംഘടനാ പ്രവർത്തകരെന്ന് അവകാശപ്പെട്ട് എത്തിയ ജനക്കൂട്ടം ജനക്കൂട്ടം സിയോണ്‍ പ്രാർഥനാ ഹാള്‍ നശിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. പള്ളിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവികളുടെ സഹായത്തോടെ മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഡല്‍ഹി പൊലീസ്.
വിശ്വഹിന്ദു പരിഷത്, ബജ്റംഗ്ദൾ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് പ്രാർഥനാ ഹാൾ അധികൃതർ പറഞ്ഞു. അതേസമയം, പ്രാർഥനയുടെ മറവില്‍ തങ്ങളുടെ മതവിശ്വാസത്തെ അധിക്ഷേപിച്ചെന്നാണ് ആക്രമണം നടത്തിയവരുടെ ആരോപണം. ഇരുവിഭാഗത്തിന്റെയും പരാതികളിൽ പൊലീസ് കേസെടുത്തു. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.