തിക്കും തിരക്കും മൂലമുണ്ടായ അപകടം; വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ എക്സിന് റെയിൽവേയുടെ നോട്ടീസ്

ദൃശ്യങ്ങൾ വ്യാപകമായി സമൂഹിക മാധ്യമത്തിൽ പ്രചരിക്കുന്നതിലെ ധാർമിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നിർദേശം
delhi railway station accident indian railways sends notice to x
തിക്കും തിരക്കും മൂലമുണ്ടായ അപകടം; വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ എക്സിന് റെയിൽവേയുടെ നോട്ടീസ്
Updated on

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ലിങ്കുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എക്സിന് നോട്ടീസയച്ച് റെയിൽ വേ മന്ത്രാലയം. അപകടത്തിന്‍റെ ദൃശ്യങ്ങളടങ്ങിയ 285 ലിങ്കുകൾ നീക്കം ചെയ്യാനാണ് നിർദേശം.

ദൃശ്യങ്ങൾ വ്യാപകമായി സമൂഹിക മാധ്യമത്തിൽ പ്രചരിക്കുന്നതിലെ ധാർമിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നിർദേശം. ഫെബ്രുവരി 17 നാണ് റെയിൽ വേ ഇത് സംമബന്ധിച്ച നോട്ടീസ‍യച്ചത്. ഇത്തരത്തിലുള്ള വീഡിയോകൾ റെയിൽവേയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

ഫെബ്രുവരി 15 ന് രാത്ര‍ിയാണ് ഡൽഹി റെയിൽ വേ സ്റ്റേഷനിൽ അപകടമുണ്ടായത്. കുംഭമേളയിൽ പങ്കെടുക്കാനായി നിരവധി പേർ എത്തിയതോടെ തിരക്ക് നിയന്ത്രാതീതമാവുകയായിരുന്നു. 18 പേരാണ് അപകടത്തിൽ മരിച്ചത്. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിന് കാരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com