ഡൽ‌ഹിയിൽ കനത്ത മഴ; 200 ഓളം വിമാനസർവീസുകളെ ബാധിച്ചു, നിർദേശങ്ങളുമായി കമ്പനികൾ

ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
Delhi Rain Over 200 Flights Disrupted

ഡൽ‌ഹിയിൽ കനത്ത മഴ; 200 ഓളം വിമാനസർവീസുകളെ ബാധിച്ചു, നിർദേശങ്ങളുമായി കമ്പനികൾ

Updated on

ന്യൂഡൽഹി: ഡൽഹിയിലെ കനത്ത മഴ 200 ഓളം വിമാനസർവീസുകളെ ബാധിച്ചതായി വിവരം. മോശം കാലാവസ്ഥയെ തുടർന്ന് പുറപ്പെടേണ്ട 182 ഓളം വിമാനങ്ങളും ലാൻഡ് ചെയ്യേണ്ടിയിരുന്ന 30 ഓളം വിമാനങ്ങളും വൈകി.

ഇത് സംബന്ധിച്ച് നിരവധി വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ പരിശോധിക്കണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടു. ഇൻഡിഗോ, സ്പെയ്സ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനികളാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യണമെന്നും നിർദേശിച്ചു.വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴ ശനിയാഴ്ച പുലർച്ചെ വരെ നീണ്ട സാഹചര്യത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. ഗതാഗതം മന്ദഗതിയിലായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com