ആശ്വാസമായി മഴയെത്തി; എന്നിട്ടും ഡൽഹിയിൽ രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും ഉയർന്ന താപനില

വെള്ളിയാഴ്ച വൈകിട്ടോ രാത്രിയോ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനമുണ്ടായിരുന്നു
Delhi records seasons highest temperature despite rain

ആശ്വാസമായി മഴയെത്തി; എന്നിട്ടും ഡൽഹിയിൽ രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും ഉയർന്ന താപനില

Updated on

ന്യൂഡൽഹി: ഡൽഹിയിൽ ഹോളി ആഘോഷത്തിനിടെ മഴയെത്തി. ഉച്ചയ്ക്ക് ശേഷം നഗരത്തിലെ ചില ഭാഗങ്ങളിൽ മിതമായ മഴ ലഭിച്ചു. വെള്ളിയാഴ്ച വൈകിട്ടോ രാത്രിയോ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനമുണ്ടായിരുന്നു.

എന്നാൽ നഗരത്തിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസാണ്. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. എന്നാൽ കുറഞ്ഞ താപനില 17.6 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണയേക്കാൾ 2.5 ഡിഗ്രി കൂടുതലാണെന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com