ചെങ്കോട്ട സ്ഫോടനം; പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ‍്യം ചെയ്യലിനു വേണ്ടിയാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്
delhi red fort blast case; court sends 5 accused to nia custody

ചെങ്കോട്ട സ്ഫോടനം

Updated on

ന‍്യൂഡൽഹി: കഴിഞ്ഞ നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് നടന്ന ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളായ 5 പേരെയും ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു.

നേരത്തെ കേസിലെ പ്രതികളായ ഡോ. ഷഹീൻ സയീദ്, ഇർഫാൻ, ജാസിർ ബിലാൽ വാണി, അദീൽ, മുസമ്മിൽ‌ എന്നിവരെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ‍്യം ചെയ്യലിനു വേണ്ടിയാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്. ജനുവരി 16ന് പ്രതികളെ കോടതിയിൽ ഹാജരാക്കും. 11 പേരായിരുന്നു ഡൽഹി സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

തുടരന്വേഷണത്തിൽ ഡോക്റ്റർമാർ ഉൾപ്പെടുന്ന വൈറ്റ് രകോളർ ഭീകര ശ‍്യംഖലയെ അന്വേഷണ സംഘം തുറന്നു കാട്ടിയിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച കാർ കേസിലെ പ്രധാന പ്രതിയും അൽ ഫലാ സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസറുമായ ഡോ. ഉമർ നബിയുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com