ചെങ്കോട്ട സ്ഫോടനം; മൂന്നു പേർ കസ്റ്റഡിയിൽ, പ്രതിയുടെ അഭിഭാഷകയെ മാറ്റി

ഹരിയാനയിലെ സോഹ്നയിലുള്ള മസ്ജിദിലെ ഇമാം ഉൾപ്പെടെയുള്ള മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
delhi red fort blast updates

ചെങ്കോട്ട സ്ഫോടനം; മൂന്നു പേർ കസ്റ്റഡിയിൽ, പ്രതിയുടെ അഭിഭാഷകയെ മാറ്റി

Updated on

ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി ഫരീദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാനയിലെ സോഹ്നയിലുള്ള മസ്ജിദിലെ ഇമാം ഉൾപ്പെടെയുള്ള മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കേസിലെ മുഖ‍്യ പ്രതിയായ ഉമർ നബി ഈ മസ്ജിദിൽ എത്തിയിരുന്നാതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. അതേസമയം, കേസിലെ പ്രതിയായ അമീർ റാഷിദിനു വേണ്ടി ഹാജരായ അഭിഭാഷക സ്മൃതി ചതുർവേദിയെ മാറ്റി. മാധ‍്യമങ്ങൾക്കു നൽകിയ പ്രസ്താവനയാണ് നടപടിക്കു പിന്നിലെന്നാണ് വിവരം. ഭീകരന് നിയമസഹായം നൽകുന്നത് ഡൽഹി ലീഗർ സർവീസ് അഥോറിറ്റിയാണെന്നായിരുന്നു അഭിഭാഷകയുടെ പരാമർശം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com