ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയതിന് പ്രവേശനം നിഷേധിച്ച സംഭവം; പ്രതിഷേധത്തിനു പിന്നാലെ പുതിയ നോട്ടീസ് പതിച്ച് റസ്റ്ററന്‍റ്

'എല്ലാ ഇന്ത്യൻ വസ്ത്രങ്ങളും അനുവദനീയം' എന്നെഴുതിയ നോട്ടീസാണ് റസ്റ്റോറന്‍റിന്‍റെ പുറത്ത് സ്ഥാപിച്ചത്
delhi restaurant indian attire controversy puts up new notice

ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയതിന് പ്രവേശനം നിഷേധിച്ച സംഭവം; പ്രതിഷേധത്തിനു പിന്നാലെ പുതിയ നോട്ടീസ് പതിച്ച് റസ്റ്ററന്‍റ്

Updated on

ന്യൂഡൽഹി: ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതിമാരെ റസ്റ്ററസ്റ്റിൽ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ പ്രതിഷേധം ശക്തമായതിനു പിന്നാലെ പുതിയ നോട്ടീസ് പതിപ്പിച്ച് ഡൽഹി പുതംപൂരിലെ റസ്റ്ററന്‍റ്. 'എല്ലാ ഇന്ത്യൻ വസ്ത്രങ്ങളും അനുവദനീയം' എന്നെഴുതിയ നോട്ടീസാണ് റസ്റ്റോറന്‍റിന്‍റെ പുറത്ത് സ്ഥാപിച്ചത്.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. വീഡിയോയിൽ, യൂണിഫോം ധരിച്ച കുറച്ച് ജീവനക്കാർ ഒരു കെട്ടിടത്തിന് പുറത്ത് നോട്ടീസുകൾ പതിക്കുന്നത് കാണാം. അതിൽ സാരി, സ്യൂട്ട് മുതലായ എല്ലാ ഇന്ത്യൻ വസ്ത്രങ്ങളും അനുവദനീയം എന്ന് എഴുതിയിരിക്കുന്നത് കാണാം. എന്നാൽ ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് ഔദ്യോഗികമായ അക്കൗണ്ടിൽ നിന്നല്ല. അതിനാൽ തന്നെ ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥരീകരണമില്ല.

ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ തങ്ങളോട് റെസ്റ്റോറന്‍റ് മാനേജർ മോശമായി പെരുമാറിയെന്നാണ് ദമ്പതികൾ ആരോപിച്ചത്. ഇന്ത്യൻ വസ്ത്രം ധരിക്കുന്നവരെ പ്രവേശിപ്പിക്കാത്ത റസ്റ്റോറന്‍റിന് പ്രവർത്തിക്കാൻ അവകാശമില്ലെന്നും ഉടൻ അടച്ചു പൂട്ടണമെന്നും ദമ്പതികൽ പുറത്തു വിട്ട വീഡിയോയിൽ പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com