ഡൽഹി കലാപം; ഡൽഹി നിയമമന്ത്രിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

വടക്കു കിഴക്കൻ ഡൽഹിയിൽ 2020 ൽ ഉണ്ടായ കലാപത്തിലാണ് കോടതിയുടെ ഉത്തരവ്
delhi riots case against delhi law minister kapil mishra

ഡൽഹി നിയമമന്ത്രി കപിൽ മിശ്ര

Updated on

ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രക്കെതിരേ അന്വേഷണം വേണമെന്ന് കോടതി. റൗസ് അവന്യു കോടതിയാണ് ഇത് സംബ‌ന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. വടക്കു കിഴക്കൻ ഡൽഹിയിൽ 2020 ൽ ഉണ്ടായ കലാപത്തിലാണ് കോടതിയുടെ ഉത്തരവ്.

തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ മന്ത്രി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവ സമയത്ത് താൻ കലാപ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്ന് കപിൽ മിശ്ര വാദിച്ചെങ്കിലും കപിൽ മിശ്രയുടെ ഫോൺ ലോക്കേഷൻ കുറ്റകൃത്യം നടന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്നെന്നതിന്‍റെ തെളിവുകൾ ലഭിച്ചിരുന്നു. പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർ‌ദേശം നൽകിയത്.

സംഭവം നടന്ന് 5 വർഷമായി അന്വേഷണ സംഘം കപിൽ മിശ്രക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നില്ല. ഓരോ തവണയും പല തരം ഹർജികൾ നൽകി മിശ്ര അന്വേഷണത്തിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com