

ഉമർ ഖാലിദ്, ഷർജിൽ ഇമാം
ന്യൂഡൽഹി: ഡൽഹി കലാപക്കേസ് പ്രതികളായ ഉമർ ഖാലിദിന്‍റെയും ഷർജീൽ ഇമാമിന്‍റെയും ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. കൂട്ടുപ്രതികളായ അഞ്ചു പേർക്കു നൽകിയ ഇളവ് ഇവർക്ക് അനുവദിക്കാനാവില്ലെന്നു ജൂലൈ നാലിന് വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിലയിരുത്തൽ ഗൗരവമുള്ളതെന്നു വിലയിരുത്തിയാണു ഹൈക്കോടതിയുടെ നടപടി.
സാധാരണ ജാമ്യത്തിനുള്ള ഇരുവരുടെയും അപേക്ഷ സുപ്രീം കോടതിയും തള്ളിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ പേരിൽ നടന്ന കലാപത്തെ ആശയപരമായി നിയന്ത്രിച്ചവർ ഇവരാണെന്നു സുപ്രീം കോടതി പറഞ്ഞിരുന്നു. 2020 ഫെബ്രുവരിയിലായിരുന്നു വടക്കുകിഴക്കൻ ഡൽഹിയെ നടുക്കിയ കലാപം. 53 പേർക്കാണ് അക്രമങ്ങളിൽ ജീവൻ നഷ്ടമായത്. 700 പേർക്കു പരുക്കേറ്റു.