
ഉമർ ഖാലിദ്
ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതികളായ ഷർജീൽ ഇമാം, ഉമർ ഖാലിദ് മറ്റ് മൂന്ന് പേർ എന്നിവരുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി തിങ്കളാഴ്ച ഡൽഹി പൊലീസിനും കേന്ദ്രസർക്കാരിനും നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. ഒക്ടോബർ 7-ന് ജാമ്യഹർജി വീണ്ടും പരിഗണിക്കും.
അഞ്ച് വർഷത്തെ വിചാരണയ്ക്ക് മുമ്പുള്ള തടവിന് ശേഷം ഈ വർഷം ദീപാവലിക്ക് മുമ്പ് പുറത്തിറങ്ങാനുള്ള അനുമതി തേടിയാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച (സെപ്റ്റംബർ 19) വിഷയം പരിഗണിക്കാൻ കഴിയാത്തതിൽ ജസ്റ്റിസ് കുമാർ തുടക്കത്തിൽ തന്നെ ക്ഷമാപണം നടത്തി.
2020ൽ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. ഉമർ ഖാലിദ് അടക്കമുള്ളവർ ജാമ‍്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.