

ഡൽഹി സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ ഇനി ഇഡ്‌ലിയും സാമ്പാറും
ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രധാനമന്ത്രി പോഷൺ പദ്ധതിക്ക് കീഴിൽ ഇനി മുതൽ ആഴ്ചയിലൊരിക്കൽ വിദ്യാർഥികൾക്ക് ഇഡ്‌ലിയും സാമ്പറും നൽകും.
ഓഗസ്റ്റ് 24 ഓടെ ഇത് നടപ്പാക്കും. പുതിയ രുചികളും പോഷക ഗുണവുമുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്തിയാണ് ആറ് ദിവസത്തെ മെനു തയാറാക്കിയത്.
റാഗി ഹൽവയ്ക്ക് പകരം ഗോതമ്പ് ഹർവ, കടല മസാലയ്ക്കും ഗോതമ്പ് നുറുക്കിനും പകരം മണിച്ചോളം, ബജ്റ എന്നിവയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെനുവിനെ ഈ വിഭവങ്ങളെല്ലാം ഉടനടി നൽകി തുടങ്ങുമെങ്കിലും ആവിയിൽ വേവിക്കുന്ന ആഹാരങ്ങൾ നൽകാൻ 2 ആഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.