ഉയർന്ന് പൊങ്ങിയതിനു പിന്നാലെ 900 അടിയിലേക്ക് വീണ് എയർഇന്ത്യ വിമാനം

സംഭവം സ്ഥിരീകരിച്ച എയർ ഇന്ത്യ അന്വേഷണ വിധേയമായി പൈലറ്റുമാരെ മാറ്റിനിർത്തിയതായി അറിയിച്ചു
delhi vienna air india flight plunges 900 feet after taking off narrowly escapes

ഉയർന്ന് പൊങ്ങിയതിനു പിന്നാലെ 900 അടിയിലേക്ക് വീണ് എയർഇന്ത്യ വിമാനം

Representative image
Updated on

ന്യൂഡൽഹി: അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യവിമാനം. ഡൽഹി-വിയന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തിൽപെട്ടത്. ഉയർന്ന് പൊങ്ങിയ ശേഷം വിമാനം 900 അടിയിലേക്ക് വീണു. പിന്നീട് നിയന്ത്രണം വീണ്ടെടുത്ത് സുരക്ഷിതമായി പറക്കുകയായിരുന്നു.

സംഭവം സ്ഥിരീകരിച്ച എയർ ഇന്ത്യ അന്വേഷണ വിധേയമായി പൈലറ്റുമാരെ മാറ്റിനിർത്തിയതായി അറിയിച്ചു. ജൂൺ 14 നായിരുന്നു സംഭവം. അഹമ്മദാബാദ് ദുരന്തം നടന്ന് 2 ദിവസങ്ങൾക്ക് ശേഷമാണ് ഡൽഹി - വിയന്ന വിമാനം അപകടത്തിൽ പെട്ടത്. മറ്റൊരു ബോയിങ് വിമാനമാണ് അപകടത്തിൽ പെട്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com