മഞ്ഞു മൂടി ഡൽഹി: നിരവധി ട്രെയിനുകൾ റദ്ദാക്കി, റോഡ് ഗതാഗതം തടസപ്പെട്ടു

നഗരത്തിന്‍റെ പലഭാഗങ്ങളിലും യെലോ അലർട്ട് തുടരുകയാണ്
മഞ്ഞു മൂടി ഡൽഹി: നിരവധി ട്രെയിനുകൾ റദ്ദാക്കി, റോഡ് ഗതാഗതം തടസപ്പെട്ടു
Updated on

ന്യൂഡൽഹി: ഡൽഹിയിൽ അതിശൈത്യം തുടരുകയാണ്. ഇന്നും കനത്ത മൂടൽ മഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രിസെൽഷ്യസും കൂടിയത് 19 ഡിഗ്രി സെൽഷ്യസുമായിരിക്കും. അടുത്ത 4 ദിവസം കൂടി ഇതോ കാലാവസ്ഥ തുടരാനാണ് സാധ്യത.

നഗരത്തിന്‍റെ പലഭാഗങ്ങളിലും യെലോ അലർട്ട് തുടരുകയാണ്. മാത്രമല്ല, മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വായു മലിനീകരണവും കൂടി. ശരാശരി വായുനിലവാരം ഇന്നലെ 348 ആയിരുന്നു.

മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഇന്നലെയും ട്രെയിൻ ഗതാഗതം സംതംഭിച്ചിരുന്നു. രാജ്യാന്തര വിമാനത്താവളത്തിനു പരിസരത്ത് ദൂരക്കാഴ്ച പരിധി 100 മീറ്ററിൽ താഴെയായിരുന്നു. 124 ഓളം വിമാനങ്ങൾ വൈകി. റോഡ് ഗതാഗതവും തടസപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com