അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മൺസൂൺ വൈകിയേക്കും

അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദം വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ-കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറിയേക്കും
അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മൺസൂൺ വൈകിയേക്കും

ന്യൂഡൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദം വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ-കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കു-കിഴക്കൻ അറബിക്കടലിൽ ന്യൂന മർദം രൂപപ്പെടുന്നതും ശക്തി പ്രാപിക്കുന്നതും കേരളത്തിൽ മൺസൂൺ വൈകുന്നതിന് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. എന്നാൽ കേരളത്തിൽ മൺസൂൺ എപ്പോഴെത്തുമെന്നതിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല.

ജൂൺ 8,9 തിയതികളിലായി കേരളത്തിൽ മൺസൂൺ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സ്വകാര്യ കാലാവസ്ഥാ പ്രചവന ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com