പഴനി ക്ഷേത്രത്തിലെ പ്രസാദത്തെക്കുറിച്ച് വിവാദ പരാമർശം; തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ

തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്
Controversial reference to Prasad at Palani Temple; Tamil director Mohan arrested
പഴനി ക്ഷേത്രത്തിലെ പ്രസാദത്തെക്കുറിച്ച് വിവാദ പരാമർശം; തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ
Updated on

ചെനൈ: പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് തമിഴ് സംവിധായകൻ മോഹൻ ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദ പരാമർശവുമായി സംവിധായകൻ രംഗത്തെത്തിയത്.

‌പഞ്ചാമൃതത്തിൽ ഗർഭനിരോധന മരുന്ന് കലർന്നിട്ടുണ്ടെന്നായിരുന്നു പരാമർശം. സാമൂഹ‍്യമാധ‍്യമത്തിൽ മോഹന്‍റെ പോസ്റ്റ് വലിയ ചർച്ചയായതിനു പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൊവാഴ്ച രാവിലെ കാസിമേട്ടിലെ വസതിയിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെന്നിന്ത‍്യയിലെ പ്രശസ്ത സംവിധായകനായ മോഹൻ ദ്രൗപതി, രുദ്രതാണ്ഡവം, ബകാസുരന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com