ക്ഷമ പരീക്ഷിക്കരുത്, പ്രജ്വൽ തിരിച്ചുവന്ന് വിചാരണ നേരിടണമെന്ന് ദേവഗൗഡ

പാർട്ടി ലെറ്റർ ഹെഡിലൂടെ ഇറക്കിയ പ്രസ്താനവയിലാണ് ദേവഗൗഡ പ്രജ്വലിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്
ദേവഗൗഡ
ദേവഗൗഡ

ബംഗളുരൂ: ലൈംഗികാതിക്രമക്കേസിൽ ആരോപണവിധേയനായ ഹസാനിലെ എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ താക്കീതുമായി മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ രംഗത്ത്. തന്‍റെ ക്ഷമപരീക്ഷിക്കരുതെന്നും തിരിച്ചുവന്ന് വിചാരണ നേരിടണമെവന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ലെറ്റർ ഹെഡിലൂടെ ഇറക്കിയ പ്രസ്താനവയിലാണ് ദേവഗൗഡ പ്രജ്വലിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രജ്വൽ കുറ്റക്കാരനാണെന്ന് കണ്ടത്തിയാൽ പരാമവധി ശിക്ഷ നൽകണമെന്നാണ് നിലപാട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജനങ്ങൾ എനിക്കും എന്‍റെ കുടുംബത്തിനുമെതിരെ ഉയർത്തുന്ന പ്രതിഷേധങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അവരെ തടയാനോ വിമർശിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യം പുറത്തുവരുന്നവരെ കാത്തിരിക്കണമെന്ന് പറഞ്ഞവരോട് തർക്കിനാനും ശ്രമിക്കുന്നില്ല. തന്‍റെ അറിവിടെയല്ല പ്രജ്വൽ വിദേശത്തേക്ക് പോയതെന്ന് ബോധ്യപ്പെടുത്താനും എനിക്കാവില്ല. പ്രജ്വൽ എവിടെയാണെന്നതിനെക്കുറിച്ച് അറിവില്ല. ഇനിയും തിരിച്ചു വന്നില്ലെങ്കിൽ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെ എതിർക്കും- ദേവഗൗഡ പറഞ്ഞു.

പ്രജ്വൽ രേവണ്ണയ്ക്കുള്ള താക്കീത് എന്ന ഹെഡ്‌ലൈനോടുകൂടിയാണ് പ്രസ്താവന ആരംഭിക്കുന്നത്. തനിക്ക് കുടുംബത്തോടല്ല, ജനങ്ങളോടാണ് കടപ്പാടെന്നും ദേവഗൗഡ വിശദീകരിച്ചു. അതേസമയം പ്രജ്വൽ രേവണ്ണയുടെ നയന്ത്ര പാസ്പോർട്ട് റദ്ദു ചെയ്യണമെന്നാവശ്യം അന്വേഷണ സംഘം നിരന്തരം ഉന്നയിക്കുന്നുണ്ടെങ്കിലും വിദേശകാര്യമന്ത്രാലയം ഇതുവരെയും നടപടി കൈക്കൊണ്ടിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com