മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി: ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതായി ഫഡ്നാവിസ്

48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന് 18 സീറ്റുകളാണ് ലഭിച്ചത്
മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി: ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതായി ഫഡ്നാവിസ്

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ദേവേന്ദ്ര ഫഡ്നാവിസ്. കഴിഞ്ഞ തവണ 23 സീറ്റുകൾ നേടിയിടത്ത് ഇത്തവണ 10 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്താലണ് ഫഡ്നാവിസ് രാജിക്കത്ത് നൽകിയത്.

മഹാരാഷ്ട്രിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ ഫഡ്നാവിസ്, തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചുകൊണ്ടാണ് കത്ത് നൽകിയത്. സംഘടനാതലത്തിൽ പ്രവർത്തനം സജീവമാക്കി , നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായും ഫഡ്നാവിസ് വ്യക്തമാക്കി.

48 ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന് 18 സീറ്റുകളാണ് ലഭിച്ചത്. പ്രതിപഷമായിരുന്ന എൻസിപി (ശരത് പവാർ), ശിവസേന (ഉദ്ധവ്), കോൺഗ്രസ് എന്നീ പാർട്ടികളടങ്ങുന്ന മഹാവികാസ് അഘാഡ് 29 സീറ്റുകൾ നേടി. 2019 ൽ ഒരു സീറ്റു മാത്രം ലഭിച്ചിരു്നന കോൺഗ്രസ് ഇത്തവണ നേടിയത് 13 സീറ്റുകളാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com