ഇൻഡിഗോയ്ക്ക് ആശ്വാസം; പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു

കഴിഞ്ഞ 4 ദിവസമായി ഇൻഡിഗോയുടെ ആയിരത്തിലധികം സർവീസുകളാണ് റദ്ദാക്കിയത്
dgca pilot duty rule withdrawal flight updates

ഇൻഡിഗോയ്ക്ക് ആശ്വാസം; പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു

file image

Updated on

ന്യൂഡൽഹി: ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎ ഇളവ്. സർവീസുകൾ താറുമാറായതിനു പിന്നാലെയാണ് ഇളവ് അനുവദിച്ചത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു. ജീവനക്കാരുടെ പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്.

കഴിഞ്ഞ 4 ദിവസമായി ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ ആയിരത്തിലധികം സർവീസുകൾ റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച മാത്രം 600 ലധികം സർവീസുകൾ മുടങ്ങിയിരുന്നു. ഇത് വലിയ തിരിച്ചടിയായിരുന്നു. ഡൽഹി വിമാനത്താവളങ്ങളിലടക്കം വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. യാത്രക്കാരടക്കം വലിയ പ്രതിഷേധങ്ങളുയർത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com