ജെഎൻയുവിൽ 30 വർഷത്തിനു ശേഷം ദളിത് പ്രസിഡന്‍റ്

മൂന്നു പതിറ്റാണ്ടിനു ശേഷം ജെഎൻയുവിൽ പ്രസിഡന്‍റാകുന്ന ആദ്യ ദളിത് വിദ്യാർഥിയാണ് ധനഞ്ജയ്.
Dhananjay,  JNUSU first Dalit president in nearly 30 years
Dhananjay, JNUSU first Dalit president in nearly 30 years
Updated on

ന്യൂഡൽഹി: ജെഎൻയു വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് വിജയം. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി സീറ്റുകളില്‍ എസ്എഫ്‌ഐ, ഡെമൊക്രറ്റിക് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍, അഖിലേന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ, ഓള്‍ ഇന്ത്യന്‍ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ എന്നീ ഇടതു പാര്‍ട്ടികളുടെ സഖ്യം വിജയിച്ചു. പിഎച്ച്ഡി വിദ്യാര്‍ഥിയും ബിഹാര്‍ ഗയ സ്വദേശിയുമായ ധനഞ്ജയ് യൂണിയന്‍ പ്രസിഡന്‍റാകും. മൂന്നു പതിറ്റാണ്ടിനു ശേഷം ജെഎൻയുവിൽ പ്രസിഡന്‍റാകുന്ന ആദ്യ ദളിത് വിദ്യാർഥിയാണ് ധനഞ്ജയ്.

എസ്‌എഫ്‌ഐയുടെ അവിജിത് ഘോഷാണു വൈസ് പ്രസിഡന്‍റ്. ബിർസ അംബേദ്‌കർ ഫൂലെ സ്റ്റുഡന്‍റ്സ് അസോസിയേഷൻസ്ഥാനാർഥി പ്രിയാംശി ആര്യ ജനറൽ സെക്രട്ടറി. മുഹമ്മദ് സാജിദാണു ജോയിന്‍റ് സെക്രട്ടറി. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തിലുയർത്തിയ വെല്ലുവിളി എബിവിപിക്ക് തുടരാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com