
ജഗദീപ് ധൻകർ
ജയ്പുർ: മുൻ ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ രാജസ്ഥാനിൽ എംഎൽഎ പെൻഷന് അപേക്ഷ നൽകി. ഉപരാഷ്‌ട്രപതി സ്ഥാനം രാജിവച്ച് ഒരു മാസം പിന്നിടുമ്പോഴാണ് 1998 വരെ നിയമസഭാംഗമായിരുന്നതിന്‍റെ പെൻഷന് അപേക്ഷ നൽകിയത്. 35000 രൂപയാണു രാജസ്ഥാനിലെ എംഎൽഎ പെൻഷൻ.
70 വയസിനു മുകളിലാണു പ്രായമെങ്കിൽ 20% അധിക പെൻഷന് അർഹതയുണ്ട്. ധൻകറിന് 74 വയസായതിനാൽ 42,000 രൂപ പ്രതിമാസ പെൻഷനായി മാറും. 80 പിന്നിടുമ്പോൾ 30 ശതമാനം പെൻഷൻ ലഭിക്കും. ധൻകറിന്‍റെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്നും സ്‌പീക്കർ വാസുദേവ് ദേവ്‌നാനി പറഞ്ഞു.
1993 ൽ അജ്‌മീറിലെ കിഷൻഗഡ് നിയോജകമണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായാണ് ധൻകർ രാജസ്ഥാൻ നിയമസഭയിലെത്തിയത്.