
ജഗദീപ് ധൻകർ
file image
ന്യൂഡൽഹി: ഔദ്യോഗിക വസതി ഒഴിഞ്ഞ് ജഗ്ദീപ് ധൻകർ. ഉപരാഷ്ട്രപതി പദവിയൊഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് സർക്കാർ ബംഗ്ലാവ് ധൻകർ ഒഴിഞ്ഞത്. മധ്യ ഡൽഹിയിലെ വൈസ് പ്രസിഡന്‍റ് ബംഗ്ലാവ് ഒഴിഞ്ഞ അദ്ദേഹം ഡൽഹിയിലെ ഒരു സ്വകാര്യ ഫാംഹൗസിലേക്കാണ് മാറിയതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
വളരെ അപ്രതീക്ഷിതമായായിരുന്നു ജഗ്ദീപ് ധൻകറിന്‍റെ രാജി പ്രഖ്യാപനം. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജി വച്ചതെന്നാണ് വിവരം. എന്നാൽ രാജി പ്രഖ്യാപനത്തിനു ശേഷം ഇതിനെക്കുറിച്ച് പ്രതികരിക്കുകയോ പൊതു മധ്യത്തിൽ എത്തുകയോ ചെയ്തിരുന്നില്ല.