ധർമസ്ഥല വെളിപ്പെടുത്തൽ; വീണ്ടും അസ്ഥിഭാഗങ്ങൾ‌ കണ്ടെത്തി

സാക്ഷി ചൂണ്ടിക്കാട്ടിയ നേത്രാവതി നദിക്ക് സമീപത്തെ 11 മത്തെ പോയിന്‍റിൽ നിന്നുമാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തി‍യത്
dharmasthala burial case skeleton found 6th day

ധർമസ്ഥല വെളിപ്പെടുത്തൽ; വീണ്ടും അസ്ഥിഭാഗങ്ങൾ‌ കണ്ടെത്തി

Updated on

ബംഗളൂരു: സാക്ഷിയുടെ വെളിപ്പെടുത്തലിനെ തുടർന്നു നടത്തുന്ന പരിശോധനയിൽ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം. സാക്ഷി ചൂണ്ടിക്കാട്ടിയ നേത്രാവതി നദിക്ക് സമീപത്തെ 11 മത്തെ പോയിന്‍റിൽ നിന്നുമാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തി‍യത്.

പ്രദേശത്ത് തെരച്ചിൽ തുടങ്ങിയിട്ട് ആറാം ദിവസമാണിത്. കൂടുതൽ തെളിവുകൾ നൽകുന്ന വസ്തുവാണ് തങ്ങൾ കണ്ടെത്തിയതെന്ന് എസ്ഐടി സീനിയർ ഉദ്യോഗസ്ഥൻ പ്രതികരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

മുൻപ് തെരച്ചിൽ തുടങ്ങി നാലാം ദിനം സ്പോട്ട് നമ്പർ 6 ൽ നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു. ഇത് മനുഷ്യന്‍റെ അസ്ഥികൾ തന്നെയാണെന്നും പുരുഷന്‍റേതാണെന്നും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് വീണ്ടും നിർണായക കണ്ടെത്തൽ. ധർമസ്ഥല പ്രദേശത്ത് നൂറിലധികം മൃതദേഹങ്ങൾ കത്തിച്ച് കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com